നാടിനെ കണ്ണീരിലാഴ്ത്തി യുവാവിന്റെ മരണം.



കുന്നംകുളം പാറേമ്പാടത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെരുമ്പിലാവ്  വടക്കേ കോട്ടോൽ തെക്കത്ത് വളപ്പിൽ മണികണ്ഠൻ -ജയ ദമ്പതികളുടെ മകൻ അഭിഷിക്ത് (24)ആണ് മരിച്ചത്. യുവാവിന്റെ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി.



ചൊവ്വാഴ്ച വൈകിട്ട് 5മണിയോടെയാണ് അപകടമുണ്ടായത്.ഷൊർണ്ണൂർ -കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന മൈത്രി ബസ്സുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കുന്നംകുളം റോയൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അമൃത സഹോദരിയാണ്.