വീട്ടമ്മയെ വായ് മൂടി കെട്ടി മർദ്ദിച്ച് കവർച്ച.



 പൊന്നാനി ചെറുവായ്ക്കരയിൽ വീട്ടമ്മയെ വായ് മൂടി കെട്ടി മർദ്ദിച്ച് കവർച്ച. ദേഹത്തുണ്ടായിരുന്ന മൂന്നര പവൻ സ്വർണാഭരണം കവർന്നു. ഐശ്വര്യ തിയ്യേറ്ററിന് പിൻവശം ചെറുവായ്ക്കര പള്ളക്കളം സ്വദേശി കുന്തനകത്ത് ഹൗസിൽ രാധയെ കെട്ടിയിട്ട് മർദ്ദിച്ചാണ് സ്വർണം അപഹരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. പരിക്കേറ്റ രാധയെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു