പാറേമ്പാടത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



പാറേമ്പാടത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കോട്ടോല്‍ സ്വദേശി അഭിഷേകാണ് മരിച്ചത്. വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. പെരുമ്പിലാവ് ഭാഗത്തുനിന്ന് വരികയായിരുന്ന മൈത്രി ബസ്സും എതിര്‍ ദിശയില്‍ വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു