ലോറികളും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം പട്ടാമ്പി സ്വദേശി മരണപ്പെട്ടു



മണ്ണാർക്കാട്:പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കൊടക്കാട് പെട്രോൾ പമ്പിന് സമീപം വാഹനങ്ങളുടെ കൂട്ടിയിടിയിൽ ഒരു മരണം. രണ്ട് ലോറിയും ബൈക്കുമാണ് അപകടത്തിൽ പെട്ടത്.മുൻപിൽ പോയ ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് ലോറി ബ്രേക്ക് ചവിട്ടിയപ്പോൾ തൊട്ടു പുറകിലായി വന്ന ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറുകയും ബൈക്കിന് പിന്നാലെ വന്ന ലോറി ബൈക്കിലേക്ക് ഇടിച്ചുകയറുകയും ചെയ്യുകയായിരുന്നു.ബൈക്ക് യാത്രികനായ പട്ടാമ്പി വിളയൂർ സ്വദേശി. കളിക്കൊട്ടിൽ അബുവിന്റെ മകൻ മുഹമ്മദ്‌ സകീർ (37)  ആണ് മരണപ്പെട്ടത് .മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ