ദേഹാസ്വാസ്ഥ്യം: ഫാ.ഡേവിസ് ചിറമ്മല്‍ ആശുപത്രിയില്‍



പുന്നയൂരില്‍ പ്രസംഗിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യാ സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമ്മലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടിന് പുന്നയൂര്‍ പഞ്ചായത്തിലെ എടക്കരയില്‍ പൊതു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് സംഭവം. എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.സി.യു-വില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.