ചാലിശ്ശേരി എസ് ഐ റനീഷ് നെതിരെ അഡ്വക്കേറ്റ് അക്വിബ് സുഹൈൽ നൽകിയ കോടതിയലക്ഷ്യ ഹർജി കോടതി തള്ളി.



ആലത്തൂർ എസ് ഐ ആയിരുന്ന റനീഷ് VR ഇനെതിരെ അഡ്വക്കേറ്റ് അക്വിബ് സുഹൈൽ നൽകിയ കോടതിയലക്ഷ്യ ഹർജി ആലത്തൂർ കോടതി തള്ളി... ആക്സിഡന്റ് കേസിൽ ഉൾപ്പെട്ട വാഹനം എസ് ഐ വിട്ടു നൽകിയില്ല എന്ന് ആരോപിച്ചു കളവായി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഇന്ന് ആലത്തൂർ കോടതിയുടെ വിധി വന്നത്.

വാഹനം എസ് ഐ വിട്ട് നൽകാൻ പറയുന്നതും റിലീസ് മെമോ വാങ്ങി റൈറ്ററെ ഏല്പിക്കുന്നതും ശേഷം അഭിഭാഷകൻ മനഃപൂർവം വാഹനം വാങ്ങാതെ സ്റ്റേഷൻ റൈറ്ററുടെ പക്കൽ നിന്നും റിലീസ് മെമ്മോ വാങ്ങി ഇറങ്ങി പോകുന്നതും ഉൾപ്പെടെയുള്ള സ്റ്റേഷനിലെ CCTV ദൃശ്യങ്ങൾ എസ് ഐ റെനീഷ് കോടതിയിൽ ഹാജരാക്കിയിരുന്നു.. എസ് ഐ ക്ക് വേണ്ടി അഭിഭാഷകരായ adv സുധീഷ് K മേനോൻ adv ലോയ്ഡ് ആർബി എന്നിവർ ഹാജരായി..