സ്കോളർഷിപ്പ് ; സർക്കാർ തീരുമാനത്തെ അനുകൂലിച്ച വിഡി സതീശനെതിരെ മുസ്ലീം ലീഗ് രംഗത്ത്


 സച്ചാർ -പാലോളി കമ്മീഷനുകൾക്ക് അനുഗുണമായി സർക്കാർ കൊണ്ടുവന്ന 80: 20 എന്ന നിലയിൽ ഉള്ള സ്കോളർഷിപ്പ് പുനഃക്രമീകരിച്ചതിനെരയുള്ള വിവാദത്തിൽ പ്രതിപക്ഷനേതാവും സർക്കാരിനെ സ്വാഗതം ചെയ്ത നടപടിക്കെതിരെ മുസ്ലിം ലീഗ് രംഗത്ത്. മുസ്ലിം ലീഗിന്റെ ഉന്നത നേതാവ് ഇടി മുഹമ്മദ് ബഷീറാണ് വിഡി സതീശൻ എതിരെ നിലപാട് എടുത്തിരിക്കുന്നത്.

 മുസ്ലിം സമൂഹത്തിന് യാതൊരുവിധത്തിലുള്ള നഷ്ടവും സർക്കാരിന്റെ തീരുമാനത്തിലൂടെ ഉണ്ടായിട്ടില്ല എന്ന വി ഡി സതീഷിന്റെ പരാമർശത്തെ ശക്തമായി എതിർക്കുകയായിരുന്നു ഇടി മുഹമ്മദ് ബഷീർ.

 സച്ചാർ കമ്മീഷന്റെ പാലോളി കമ്മീഷന്റെയും നിർദ്ദേശപ്രകാരം മുസ്ലിങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ആണ് സർക്കാർ നഷ്ടപ്പെടുത്തിയതെന്നും ആരോപിക്കുന്നുണ്ട്.