നിയമസഭ സ്പീക്കർ എം.ബി രാജേഷ് അന്തരിച്ച ഫാ.ജെയിംസ് ഡേവീഡ് അരിമ്പൂർ കശീശായുടെ ഭവനം സന്ദർശിച്ചു.

ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി  വികാരിയും ഇടവകാംഗവുമായ അന്തരിച്ച ഫാ.ജെയിംസ് ഡേവീഡ് അരിമ്പൂർ കശീശായുടെ ഭവനം  നിയമസഭ സ്പീക്കർ എം.ബി രാജേഷ് സന്ദർശിച്ചു.

ഭവനത്തിലെത്തിയ സ്പീക്കർ അച്ചൻ്റെ ഭാര്യ , അമ്മ സഹോദരങ്ങൾ , ബന്ധുമിത്രാദികളുമായി സംസാരിച്ച്  അനുശോചനം അറിയിച്ചു.

വികാരി ഫാ. ജെക്കബ് കക്കാട്ട്  ,തൃശൂർ ഭദ്രാസന കൗൺസിൽ അംഗം സി.യു രാജൻ ,  സെക്രട്ടറി കെ.സി വർഗ്ഗീസ് , കമ്മിറ്റി അംഗങ്ങളായ  സി.എം സജീവൻ , തോംസൺ കെ വർഗ്ഗീസ് , അനിൽ കെ ജോസ് , സി യു ശലമോൻ  , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി ,പഞ്ചായത്തംഗം ആനിവിനു , എൽ സി സെക്രട്ടറി ടി.എം.കുഞ്ഞുകുട്ടൻ ,എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റ് കെ.എ പ്രയാൺ എന്നിവർ പങ്കെടുത്തു.