"ഒരിക്കലും ഒരു രാഷ്ട്രീയക്കാരൻ ആവാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. അങ്ങനെ ഏതെങ്കിലും പാർട്ടി തന്നെ സമീപിച്ചാൽ അവരെ ഗെറ്റൗട്ട് അടിച്ചു വിടും "- കുത്തി പൊക്കി സോഷ്യൽ മീഡിയയിൽ .... VIDEO WATCH


 തവനൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ഫിറോസ് കുന്നംപറമ്പിലിനെ  പ്രഖ്യാപിക്കുന്നതിനു  പിന്നാലെ പഴയ എഫ് ബി പോസ്റ്റുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിൽ ട്രോളുകൾ കുന്നുകൂടുന്നു.

"ഒരു ഒരു രാഷ്ട്രീയ പാർട്ടി ആകാനോ എംപി ആകാനോ എംഎൽഎ ആകാനോ ഞാൻ ആഗ്രഹിക്കുന്നില്ല അങ്ങനെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി എന്നോട് സമീപിച്ചാൽ അവരെ ഗെറ്റ് ഔട്ട് അടിച്ചു വിടും. ഇതെന്റെ മരണം വരെയുള്ള ഉറപ്പാണ്" എന്ന് പറയുന്ന ഫേസ്ബുക് പോസ്റ്റാണ് സോഷ്യൽ മീഡിയ കൊണ്ടാടുന്നത്.

ഇന്നലെ മനോരമ ന്യൂസിന് കൊടുത്ത അഭിമുഖത്തിലാണ് തന്നെ യുഡിഎഫ് നേതൃത്വം സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്ത നിന്നും മത്സരിക്കാൻ ആവശ്യപ്പെട്ടതെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മറ്റു കോൺഗ്രസ് നേതാക്കൾ വിളിച്ചതായും വ്യക്തമാക്കിയിരുന്നു.

ചാരിറ്റി പ്രവർത്തനങ്ങളുടെ കേരളത്തിലങ്ങോളമിങ്ങോളം നേടിയെടുത്ത സൽപ്പേര് രാഷ്ട്രീയ കളത്തിലേക്ക് ഇറങ്ങുമ്പോൾ നഷ്ടപ്പെടുമോ എന്ന ചോദ്യവും പല കോണുകളിൽനിന്നും ഉന്നയിക്കുന്നുണ്ട്. ചാരിറ്റിയും മറ്റു പ്രവർത്തനങ്ങളെല്ലാം രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിന് മുന്നൊരുക്കങ്ങൾ ആയിരുന്നുവെന്നും ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ട്.