പൊന്നാനിയിൽ നന്ദകുമാർ എൽഡിഎഫ് സ്ഥാനാർഥി
April 24, 2021
പൊന്നാനി : വരുന്ന നിയമസഭ തിര ഞ്ഞെടുപ്പിൽ പൊന്നാനി നിയമസഭമണ്ഡലത്തിലെ LDF സ്ഥാനാർഥിയായി സിഐടിയു നേതാവ് നന്ദകുമാറിനെ CPM സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പ്രഖ്യാപിച്ചു.
സംസ്ഥാനത്താകേ ചർച്ചയായ പൊന്നാനി സിപിഎം സ്ഥാനാർഥിയുമായി ബന്ധപ്പെട്ട പരസ്യപ്രതിഷേധങ്ങൾസംസ്ഥാന നേതൃത്വം മുഖവിലക്കെടുത്തില്ല.ജില്ലാ നേതൃത്വവും നന്ദകുമാറിനൊപ്പം നിലകൊള്ളുകയായിരുന്നു.
ഇടത് പക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി പൊന്നാനിയിൽ തെരെഞ്ഞെടുപ്പിനെ നേരിടുമെന്നും, പ്രതിഷേദങ്ങളെ സംഘടനാപരമായി തന്നെ പരിഹരിച്ച് പൊന്നാനിയിൽ മികച്ച വിജയം നേടുമെന്ന് പി. നന്ദകുമാർ പറഞ്ഞു.
