തൃത്താലയിൽ എം.ബി.രാജേഷ് എൽഡിഎഫ് സ്ഥാനാർത്ഥി

തൃത്താല മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം.ബി.രാജേഷ് മത്സരിക്കും.ഇതോടെ    തൃത്താലയില്‍ മത്സരം തീപാറുമെന്നുറപ്പായി. രണ്ടുപതിറ്റാണ്ടുകാലം തുടര്‍ച്ചയായി ചെങ്കൊടി പാറിയ തൃത്താല മണ്ഡലം തിരികെപ്പിടിയ്ക്കാനാണ് എം.ബി.രാജേഷിനെ  സിപിഐഎം കളത്തിലിറക്കുന്നത്. 

പാര്‍ലമെന്‍റിലെ പ്രവര്‍ത്തന പരിചയവും സമകാലിക രാഷ്ട്രീയത്തിലുള്ള മികവും ധാരണയുമെല്ലാം വി ടി ബല്‍റാമിനെ നേരിടാനുള്ള മികവായി നേതാക്കള്‍ വിലയിരുത്തുന്നു. ഇരുമുന്നണികള്‍ക്കും ഒരുപോലെ സ്വാധീനമുണ്ട് തൃത്താലയില്‍. തദ്ദേശത്തിരഞ്ഞെടുപ്പിലെ കണക്കുകളില്‍ ഇടതിനായിരുന്നു നേട്ടം.

 2009 മുതല്‍ 2019 വരെ തുടര്‍ച്ചയായ പത്തുവര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്നു എംബി രാജേഷ്. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 11637 വോട്ടിന് പാലക്കാട്  വി കെ ശ്രീകണ്ഠനോട് രാജേഷ് പരാജയപ്പെട്ടിരുന്നു.ഡിവൈഎഫ്‌ഐയുടെ ദേശീയ അധ്യക്ഷനായും തിളങ്ങിയ എംബി രാജേഷ്‌ക്കൂടി മത്സരിക്കാനെത്തുന്നതോടെ തൃത്താലയിൽ  ഇത്തവണ ഗ്ലാമര്‍ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്