ഷൊർണൂരിൽ പി.മമ്മിക്കുട്ടി എൽഡിഎഫ് സ്ഥാനാർത്ഥി
April 24, 2021
പി.മമ്മിക്കുട്ടി ഷൊർണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും.സംസ്ഥാന സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനാണ്. കെ.എസ്.വൈ. എഫിലൂടെ രാഷ്ട്രീയത്തിലെത്തി. കെ.എസ്.വൈ.എഫ് പട്ടാമ്പി താലൂക്ക്കമ്മിറ്റി അംഗം, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.സി.പി.എം ആനക്കര ലോക്കല്‍ സെക്രട്ടറി, പട്ടാമ്പി താലൂക്ക് കമ്മിറ്റിയംഗം, തൃത്താല ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.നിലവില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗമാണ്.ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിലാണ് താമസം.
