വടകര മണ്ഡലത്തില്‍ കെ കെ രമ ആര്‍ എം പി സ്ഥാനാര്‍ത്ഥിയാവില്ല

 

kk rema

കോഴിക്കോട്: വടകര മണ്ഡലത്തില്‍ കെ കെ രമ ആര്‍ എം പി സ്ഥാനാര്‍ത്ഥിയാവില്ല. എന്‍ വേണു ആയിരിക്കും ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക എന്നാണ് വിവരം. കെ കെ രമ മത്സരിക്കണമെന്ന് യുഡിഎഫിന്റെ ഭാ​ഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ വേണുവിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മതിയെന്നായിരുന്നു ആര്‍ എം പിയുടെ തീരുമാനം.


വടകരയിലേക്ക് കോണ്‍​ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ ആലോചിച്ചിട്ടില്ല. ഡല്‍ഹിയിലെ കൂടിയാലോചനകള്‍ക്ക് ശേഷം കോണ്‍​ഗ്രസ് നേതാക്കള്‍ ആര്‍ എം പി നേതാക്കളുമായി ടെലിഫോണില്‍ ആശയവിനിമയം നടത്തി. ആര്‍ എം പിക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച അനിശ്ചിതത്വം മാറിയെന്ന് ആര്‍ എം പി നേതാക്കളെ ലീ​ഗ് അറിയിച്ചിട്ടുണ്ട്. ഇതോടെ യു ഡി എഫ് പിന്തുണയോടെ വടകരയില്‍ ആര്‍ എം പി മത്സരിക്കുമെന്ന കാര്യം ഉറപ്പായി.