കുപ്രസിദ്ധ ക്രിമിനൽ സലിക്കാക്ക ജാഫറിനെ പിടികൂടി.

നിരവധി റോബറി കേസുകളിലെ പ്രതിയും 20 വർഷത്തോളം കേരളത്തിൽ വരാതെ ഉത്തരേന്ത്യയിലും മറ്റും ഒളിവിൽ കഴിഞ്ഞു വരികയുമായിരുന്ന കുപ്രസിദ്ധ ക്രിമിനൽ സലിക്കാക്ക ജാഫറിനെ  തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി  ജി. പൂങ്കുഴലി IPS ന്റെ നിർദേശ പ്രകാരം ചാലക്കുടി ഡി.വൈ എസ് പി കെ.എം ജിജിമോന്റെ നേതൃത്വത്തിൽ കൊടകര ISHO ബേസിൽ തോമസും സംഘവും തമിഴ് നാട്ടിൽ നിന്നും പിടികൂടി. കുറ്റവാളിയെ  പിടികൂടുവാൻ കഴിഞ്ഞ കുറെ വർഷങ്ങളായി പോലീസ് തിരയുകയായിരുന്നു. 

കഴിഞ്ഞ ദിവസം  ഷൊർണ്ണൂരിലെ   ഉദയൻ എന്ന പോലീസുകാരനാണ്    കുപ്രസിദ്ധ കുറ്റവാളിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇപ്പോഴെത്ത രൂപഭാവം  അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.  ഇതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.