പൊന്നാനിയിൽ എ.എം രോഹിത് യുഡിഎഫ് സ്ഥാനാർത്ഥി

പൊന്നാനിയില്‍ അഡ്വ. എ.എം.രോഹിത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി.പൊന്നാനി നിയമസഭ മണ്ഡലത്തില്‍പ്പെട്ട മാറഞ്ചേരി ഡിവിഷനിലെ ജില്ല പഞ്ചായത്ത് മെമ്പറായി പ്രവര്‍ത്തിച്ചുണ്ട്.എടപ്പാള്‍ ഹൈസ്‌കൂളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും. കാടഞ്ചേരി സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് ഹയര്‍സെക്കണ്ടറിയും.പഴഞ്ഞി എം ഡി കോളേജില്‍ നിന്ന് ബിബിഎ ഡിഗ്രിയും പൂര്‍ത്തിയാക്കിയ രോഹിത് പൊന്നാനി എം ഇ എസ് കോളേജില്‍ എം കോമിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. പിന്നീട് തൃശൂര്‍ ഗവ: ലോ കോളേജില്‍ നിന്ന് മൂന്ന് വര്‍ഷ എല്‍ എല്‍ ബി പൂര്‍ത്തിയാക്കി.

പഴഞ്ഞി കോളേജില്‍ പഠിക്കുന്ന കാലത്ത് കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവേശനം യൂണിറ്റ് സെക്രട്ടറിയായി രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചു. പിന്നീട് പൊന്നാനി നിയോജക മണ്ഡലം കെ എസ് യു സെക്രട്ടറിയും പ്രസിഡണ്ടുമായി. 2010 12 കാലയളവില്‍ കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2012- 17 ല്‍ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ടായി. 2010 ല്‍ മാറഞ്ചേരി ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.ഇപ്പോള്‍ കെ പി സി സി അംഗവും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ രോഹിത് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ.ഓര്‍ഡിനേറ്റര്‍ കൂടിയാണ്. ഭാര്യ ദീപ്തി