സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണൻ്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു
April 24, 2021
പ്രശസ്ത സാഹിത്യകാരൻ കുന്നംകുളം സ്വദേശി ടി.ഡി. രാമകൃഷ്ണന്റെ പുതിയ പുസ്തകമായ പച്ച, മഞ്ഞ, ചുവപ്പ് പ്രകാശനം ചെയ്തു.കൊച്ചിയിലെ ഒരു സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് മെഗാസ്റ്റാർ മമ്മൂട്ടിയാണ് പുസ്തകത്തിന്റെ പ്രകാശനം നടത്തിയത്. ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയത് .
കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ക്കും, മാമാ ആഫ്രിക്കക്കും ശേഷമുള്ള ടി.ഡിയുടെ പുതിയ പുസ്തകമാണ് പച്ച ,മഞ്ഞ, ചുവപ്പ്.പ്രകാശനച്ചടങ്ങിൽ ഡി.സി. ബുക്സ് പ്രതിനിധികളും മറ്റു സിനിമാ പ്രവർത്തകരും പങ്കെടുത്തു.
