ആമക്കാവ് പൂരം ഇന്ന്.. പൂരത്തിന്റെ ഭാഗമായി കൂറ്റനാട് മുതൽ അമ്പലം വരെയും പെരിങ്ങോട് റോഡ് ജങ്‌ഷൻവരെയും വാഹനപാർക്കിങ്ങും കച്ചവടങ്ങളും അനുവദിക്കില്ലെന്ന് ചാലിശ്ശേരി പോലീസ്.

കൂറ്റനാട്: ആമക്കാവ് പൂരം ഞായറാഴ്ച ആഘോഷിക്കും. ഉച്ചയ്ക്ക് ദേവസ്വംപൂരം ആനയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിക്കും. വൈകീട്ടോടെ അനുമതി ലഭിച്ച ഏഴ് കമ്മിറ്റികളുടെ ആഘോഷങ്ങൾ ക്ഷേത്രമൈതാനിയിലെത്തും. നാടൻകലകൾ, വേലകൾ, മേളവാദ്യങ്ങൾ എന്നിവയും ഉണ്ടായിരിക്കും.

വിശേഷാൽപൂജകൾ ക്ഷേത്രംതന്ത്രി പാലക്കാട്ടിരി നാരായണൻനമ്പൂതിരിപ്പാടിന്റെയും മേൽശാന്തി എരണ്ടപ്പുറത്ത്മന കുട്ടൻതിരുമേനി എന്നിവകുടെ കാർമികത്വത്തിൽ നടക്കും. പൂരത്തിന്റെ ഭാഗമായി കൂറ്റനാട് മുതൽ അമ്പലം വരെയും പെരിങ്ങോട് റോഡ് ജങ്‌ഷൻവരെയും വാഹനപാർക്കിങ്ങും കച്ചവടങ്ങളും അനുവദിക്കില്ലെന്ന് ചാലിശ്ശേരി പോലീസ് അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ വഴിയോരക്കച്ചവടവും കൂട്ടിയെഴുന്നള്ളിപ്പും നിരോധിച്ചിട്ടുണ്ട്.

ഒരു എഴുന്നള്ളിപ്പിന് പരമാവധി സമയം രണ്ടുമണിക്കൂറാണ്.

അമ്പലപരിസരത്തിലും റോഡിലും 50-ഓളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആഭരണമോഷണം തടയാൻ വനിതാ പോലീസിനെ ഉൾപ്പെടെ മഫ്‌ത്തിയിൽ നിയോഗിക്കുമെന്നും പോലീസ് പറഞ്ഞു.