തൃത്താല മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി ഔദ്യോഗിക പാർട്ടി പ്രഖ്യാപനം വരും മുമ്പ് തന്നെ ഇന്ന് വൈകുന്നേരം 6 മണിക്ക് കൂറ്റനാട് സെന്ററിൽ വച്ച് വി ടി ബൽറാം ഔദ്യോഗിക പ്രചരണം ആരംഭിച്ചു.
കൂറ്റനാട് നിന്ന് ആരംഭിച്ച റോഡ് ഷോയിൽ കെപിസിസി വക്താവ് സി വി ബാലചന്ദ്രൻ ഉൾപ്പെടെ നേതാക്കളും നിരവധി പ്രവർത്തകരും അണിനിരന്നു