തികഞ്ഞ ആത്മവിശ്വാസത്തിലാണ്; എം.ബി. രാജേഷ്
April 24, 2021
രണ്ടുതവണ എം.പി.യായതിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്ന എം.ബി. രാജേഷ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കൂറ്റനാട്ടെ താമസസ്ഥലത്തുനിന്ന് രാവിലെ എട്ടരയോടെ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും.
പ്രതീക്ഷ: ഇത്തവണ തൃത്താല ഇടതുപക്ഷത്തിന് തിരിച്ചുപിടിക്കാൻ കഴിയും. അറിയാത്ത സ്ഥലങ്ങളില്ല.
പ്രചാരണം: സർക്കാരിന് അനുകൂലമായവികാരം മണ്ഡലത്തിൽ ശക്തമാണ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ തുടങ്ങിയതിനുശേഷമാണ് കൂറ്റനാട്, ചാലിശ്ശേരി, നാഗലശ്ശേരി, കപ്പൂർ, ആനക്കര മേഖലകളിൽ പ്രചാരണം നടത്തിയത്.
ലക്ഷ്യം: തൃത്താലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സമഗ്ര കുടിവെള്ളപദ്ധതി നടപ്പാക്കും. നാഗലശ്ശേരി ഐ.ടി.ഐ., ഹെറിറ്റേജ് ടൂറിസം തുടങ്ങി പദ്ധതികളേറെ മനസ്സിലുണ്ട്.
