കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന പത്തായത്തില്‍ കുടുങ്ങി അഞ്ചു കുട്ടികള്‍​ ശ്വാസം മുട്ടി മരിച്ചു.


ബിക്കാനീര്‍: കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന പത്തായത്തില്‍ കുടുങ്ങി അഞ്ചു കുട്ടികള്‍​ ശ്വാസം മുട്ടി മരിച്ചു. ബിക്കാനീറിലെ ഹിമ്മാതാസര്‍ ഗ്രാമത്തിലാണ്​ ദാരുണസംഭവം.നാലുവയസായ സേവാറാം, രവീന(7), രാധ (5), പൂനം (എട്ട്​), മാലി എന്നിവരാണ്​ മരിച്ചത്​

കാലിയായ പത്തായത്തിലേക്ക്​ ഓരോ കുട്ടികള്‍ വീതം എടുത്തുചാടുകയായിരുന്നു. കുട്ടികള്‍ അകത്ത്​​ കടന്നതോടെ പത്തായത്തിന്‍റെ വാതില്‍ അടഞ്ഞു. തുടര്‍ന്ന്​ ശ്വാസം കിട്ടാതെ പിടഞ്ഞ്​ മരിക്കുകയായിരുന്നു.

മാതാവ്​ വീട്ടിലെത്തിയപ്പോള്‍ കുട്ടികളെ കാണാത്തതിനാല്‍ നടത്തിയ തിരച്ചിലിലാണ്​ പത്തായത്തില്‍ ബോധമില്ലാത്ത നിലയില്‍ ഇവരെ ക​ണ്ടെത്തിയത്​. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.