ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കണം:എസ് വൈ എസ് തൃത്താല സോണ്‍ രാഷ്ട്രീയ വിചാരം

തൃത്താല: ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണത്തിന് രാഷ്ട്രീയ പാര്‍ടികള്‍ പ്രഥമ പരിഗണന നല്‍കണമെന്ന് എസ് വൈ എസ് തൃത്താല സോണ്‍ രാഷ്ട്രീയ വിചാരത്തില്‍ പ്രമേയം.

വര്‍ഗ്ഗീയ പ്രചാരണങ്ങളിലൂടെയുള്ള മുതലെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് വികസന ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കണം. മതേതര, ജനാധിപത്യ മൂല്യങ്ങളുടെ നിലനില്പിനും വര്‍ഗീയ-തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നവരെ അധികാരത്തിലേറ്റാന്‍ പൗരസമൂഹം ജാഗ്രത കാണിക്കണമെന്നും പ്രമേയത്തിലൂടെ എസ് വൈ എസ് ആഹ്വാനം ചെയ്തു. തൃത്താല ലുലു ഓഡിറ്റോറിയത്തില്‍  നടന്ന പരിപാടി സമസ്ത ജില്ലാ സെക്രട്ടറി എം.വി. സിദ്ദീഖ് സഖാഫി ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയംഗം സുലൈമാന്‍ ചുണ്ടമ്പറ്റ വിഷയാവതരണം നടത്തി. സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ അഹ്‌സനി ആലൂര്‍ അദ്ധ്യക്ഷത വഹിച്ചു.

 സയ്യിദ് മൗലല്‍ ബുഖാരി അസ്സഖാഫി പ്രാര്‍ഥന നിര്‍വഹിച്ചു.
ജില്ലാ സെക്രട്ടറി അഷ്‌റഫ് അഹ്‌സനി ആനക്കര, കെ. കെ. പാലം കബീര്‍ അഹ്‌സനി,  ജഅഫര്‍ സ്വാദിഖ് സഖാഫി അങ്ങാടി പ്രസംഗിച്ചു.
ഫോട്ടോ: എസ് വൈ എസ് തൃത്താല സോണ്‍ രാഷ്ട്രീയ വിചാരം സമസ്ത ജില്ലാ സെക്രട്ടറി എം. വി. സിദ്ദീഖ് സഖാഫി ഒറ്റപ്പാലം ഉദ്ഘാടനം ചെയ്യുന്നു.