കുന്നംകുളം നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഏ.സി.മൊയ്തീൻ പത്രിക സമർപ്പണം നടത്തി.
April 24, 2021
കുന്നംകുളം നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഏ.സി.മൊയ്തീൻ പത്രിക സമർപ്പണം നടത്തി. വരണാധികാരിയായ ദാരിദ്ര്യ ലഘൂകരണ പ്രൊജക്ട് ഡയറക്ടർ ട്രീസയുടെ മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കുന്നംകുളം നിയോജക മണ്ഡലം ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും നേതാക്കളും പ്രവർത്തകരും ചേർന്ന് സ്ഥാനാർത്ഥിയെ യാത്രയാക്കി. സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗം എൻ.ആർ.ബാലൻ, ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.ടി.ഷാജൻ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. രണ്ട് സെറ്റ് പത്രികകളാണ് ഏ.സി. മൊയ്തീൻ സമർപ്പിച്ചത്.
