ഡി ഫാം പരീക്ഷയിൽ മൂന്നാം റാങ്ക് സുകന്യയെ അനുമോദിച്ചു
April 24, 2021
ഫാർമസി ഡിപ്ലോമ പരീക്ഷയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മൂന്നാം റാങ്ക് കരസ്ഥമാക്കിയ സുകന്യ കെ.എസ് ചാലിശ്ശേരി ഗ്രാമത്തിനഭിമാനമായി.ചാലിശ്ശേരി പടിഞ്ഞാറെമുക്ക് കൊട്ടാരംവീട്ടിൽ സുബ്മണ്യൻ - സുമ ദമ്പതിമാരുടെ മകളാണ് സുകന്യ.
ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു പ്ലസ് ടു വരെയുള്ള പഠനം . ബിരുദ പഠനം ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലുമായിരുന്നുത്യത്താല നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന LDF സ്ഥാനാർത്ഥി എം.ബി രാജേഷ് സുകന്യക്ക് മെമ്മൻ്റോ നൽകി അനുമോദിച്ചു.
എസ്.എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡൻ്റ് കെ.എ പ്രയാൺ , വാർഡ് മെമ്പർ ആനിവിനു എന്നിവർ പങ്കെടുത്തു. സുകന്യയുടെ വിജയം പടിഞ്ഞാറെമുക്ക് നിവാസികൾക്ക് ആഭിമാനമായി.
