തവനൂരിൽ മത്സരിക്കാനില്ല ; ഫിറോസ് കുന്നംപറമ്പിൽ
April 24, 2021
തവനൂർ ഒരു പ്രശ്നങ്ങളുള്ള മണ്ഡലമാണെങ്കിൽ താൻ സ്വയം പിൻമാറുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ. മന്ത്രി കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിലിനെ മൽസരിപ്പിക്കാൻ യുഡിഎഫ് തയാറെടുത്തിരുന്നു.എന്നാൽ ഈ തീരുമാനം തവനൂരിൽ പ്രതിഷേധത്തിന് ഇടയാക്കി. ഇതിന് പിന്നാലെ മൽസരിക്കാനില്ല എന്ന് വ്യക്തമാക്കി ലൈവിലെത്തിയിരിക്കുകയാണ് ഫിറോസ്. യുഡിഎഫ് നേതാക്കൾ എന്നോട് മൽസരിക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും പക്ഷേ പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ മാറ്റി നിർത്തി തന്നെ പരിഗണിക്കേണ്ട എന്ന് അദ്ദേഹം ഫേസ്‌ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.
