അഷറഫ് കോക്കൂർ പൊതു സ്വതന്ത്രനായി പൊന്നാനിയില്‍ മത്സരിക്കുന്നു

കഴിഞ്ഞ 40 വര്‍ഷമായി മുസ്ലിംലീഗ് സജീവ പ്രവര്‍ത്തകനും നേതാവുമായ അഷറഫ് കോക്കൂര്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗത്വവും. ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് സ്ഥാനവും  രാജി വെക്കാന്‍ ഒരുങ്ങുന്നു.

 സ്ഥാനാർത്ഥി നിർണ്ണയത്തിൽ ലീഗ് നേതൃത്വം കടുത്ത അനീതി കാണിച്ചുവെന്നാണ് ആക്ഷേപം. യൂത്ത് ലീഗിന് മൂന്ന് സീറ്റുകൾ നൽകുകയും രണ്ടിൽ കൂടുതൽ തവണ മത്സരിച്ചരിൽ പലർക്കും  വീണ്ടും അവസരം നൽകിയപ്പോൾ താൻ അവഗണിക്കപ്പെട്ടതായും ചൂണ്ടിക്കാട്ടി. സ്വതന്ത്രനായി മത്സരിക്കാൻ അണികളിൽ നിന്ന് സമർദ്ധം ഉണ്ടെന്നും എന്നാൽ പാർട്ടി നേതൃത്വത്തിൻ്റെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം സൂചിപ്പിച്ചു.