രാഹുൽ ഗാന്ധി മാർച്ച്‌ 26ന് കൂറ്റനാട്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുൻ എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധി പാലക്കാട് ജില്ലയിൽ മാർച്ച് 26 ന് പര്യടനം നടത്തും.

ഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കോയമ്പത്തൂർ എത്തി അവിടെനിന്നും ഹെലികോപ്റ്റർ മാർഗം പാലക്കാട് എത്തും.തുടർന്ന് പാലക്കാട് വെച്ച് നടക്കുന്ന പാലക്കാട്, മലമ്പുഴ,ചിറ്റൂർ നിയോജക മണ്ഡലങ്ങളുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കും.

പറളി, പത്തിരിപ്പാല, ഒറ്റപ്പാലം,കുളപ്പുള്ളി വാണിയംകുളം, വാടാനംകുറുശ്ശി, ഓങ്ങല്ലൂർ,പട്ടാമ്പി എന്നീ സ്ഥലങ്ങളിലൂടെ നടക്കുന്ന സ്ഥാനാർഥികളുടെ റോഡ് ഷോയിൽ രാഹുൽഗാന്ധി പങ്കെടുക്കും.വൈകീട്ട് 3 മണിക്ക് കൂറ്റനാട് സെന്ററിൽ വി.ടി.ബൽറാമിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ റാലിയിലും പൊതുയോഗത്തിലും പങ്കെടുക്കും